Skip to main content
തിരഞ്ഞെടുപ്പ് നിരീക്ഷണം

നിരീക്ഷണങ്ങളും സുശക്തം : ജില്ലാ കലക്ടര്‍

തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകള്‍ നടത്തുന്ന പരിശോധനകള്‍ ഊര്‍ജിതമായി നടന്നുവരുന്നു എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. തിരിഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ അരവിന്ദ് പാല്‍സിംഗ,് സന്ധുവിന്റെ സാനിധ്യത്തില്‍ ചേംബറില്‍ ചേര്‍ന്ന ഇന്റലിജന്‍സ് കമ്മിറ്റി മീറ്റിങ്ങിലാണ് വിലയിരുത്തല്‍.

ജില്ലയിലെ 3 ഫോറസ്റ്റ് ഡിവിഷനുകളായ അച്ചന്‍കോവില്‍, ആര്യങ്കാവ്, പുനലൂര്‍ റേഞ്ച് ഓഫീസുകളുടെ പരിധിയിലും കര്‍ശനപരിശോധനകള്‍ ചെക്ക്‌പോസ്റ്റ് കേന്ദ്രികരിച്ചു നടത്തിവരുന്നു. എക്സൈസ്-പൊലിസ്-മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുകളുടെ പരിശോധനകളും വ്യാപകമാക്കി. ജില്ലയില്‍ നടക്കുന്ന പണമിടപാടുകള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നിരീക്ഷിച്ചുവരുന്നുണ്ട്. കൊല്ലം തുറമുഖവും ശക്തമായ നിരീക്ഷണത്തിലാണ്. സംശയാസ്പദമായ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും പൊതുനിരീക്ഷകന്‍ വ്യക്തമാക്കി.

സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, റൂറല്‍ പൊലിസ് മേധാവി കെ.എം. സാബു മാത്യു, ഡെപ്യുട്ടി കലക്ടര്‍ (ഇലക്ഷന്‍) ജേക്കബ് സഞ്ജയ് ജോണ്‍, ഇന്‍കം ടാക്‌സ്-പൊലിസ്-എക്സൈസ്-വനം-സെന്‍ട്രല്‍ ജി.എസ്.ടി -മോട്ടര്‍വെഹിക്കള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date