Skip to main content

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളുടെ വിതരണ-ശേഖരണ കേന്ദ്രങ്ങള്‍ സുസജ്ജം -ജില്ലാ കലക്ടര്‍

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങളിലേക്കുമുള്ള ഇ.വി.എമ്മുകളുടെ (ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍) വിതരണ-ശേഖരണ കേന്ദ്രങ്ങള്‍ ജില്ലയില്‍ തയ്യാറെന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് .ഏപ്രില്‍ 18 നു ഇ.വി.എമ്മുകളുടെ കമ്മീഷനിങ് അതത് വിതരണകേന്ദ്രങ്ങളില്‍ എ.ആര്‍.ഓ മാരുടെ (അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍) മേല്‍നോട്ടത്തില്‍ നടത്തും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ അതത് നിയോജകമണ്ഡലങ്ങളുടെ കേന്ദ്രങ്ങളില്‍ എത്തി ഇ.വി.എം കൈപ്പറ്റി പോളിങ് സമയത്തിനു ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്രങ്ങളില്‍ തിരിച്ച് ഏല്‍പ്പിക്കണം. ന്യൂനതകള്‍ ഇല്ലാതെയുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി .

കൊല്ലം ലോക്സഭാ നിയോജകമണ്ഡലത്തിലെ വിതരണ-ശേഖരണ കേന്ദ്രങ്ങള്‍ :

ചവറ -ശ്രീ വിദ്യാധിരാജ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ,കരുനാഗപ്പള്ളി

പുനലൂര്‍ -സര്‍ക്കാര്‍ എച്ച്.എസ്.എസ് പുനലൂര്‍

ചടയമംഗലം -സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ,കൊട്ടാരക്കര

കുണ്ടറ - സെയിന്റ് അലോഷ്യസ് എച്ച്.എസ്.എസ് തങ്കശ്ശേരി ,കൊല്ലം

കൊല്ലം - സെയിന്റ് അലോഷ്യസ് എച്ച്.എസ്.എസ് തങ്കശ്ശേരി ,കൊല്ലം

ഇരവിപുരം -സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ തേവള്ളി ,കൊല്ലം

ചാത്തന്നൂര്‍ -സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ തേവള്ളി ,കൊല്ലം

date