Skip to main content

സ്കോൾ-കേരള ഡി.സി.എ ഒൻപതാം ബാച്ച് പരീക്ഷ മേയ് 20 ന് ആരംഭിക്കും

 

പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്കോൾ-കേരള - നടത്തുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് ഒമ്പതാം ബാച്ചിന്റെ പൊതു പരീക്ഷ മേയ് 20ന് ആരംഭിക്കും. തിയറി പരീക്ഷ മേയ് 20, 21 22, 23, 24 തീയതികളിലും, പ്രായോഗിക പരീക്ഷ മേയ് 27, 28, 29, 30 തീയതികളിലും, അതത് പഠന കേന്ദ്രങ്ങളിൽ  നടത്തും.

പരീക്ഷാ ഫീസ് പിഴ കൂടാതെ 2024 ഏപ്രിൽ 16 മുതൽ 24 വരെയും 20 രൂപ പിഴയോടെ ഏപ്രിൽ 25 മുതൽ 29 വരെയും സ്കോൾ-കേരള വെബ് സൈറ്റ് മുഖേന (www.scolekerala.org) ഓൺലൈനായോ, വെബ് സൈറ്റിൽ നിന്നും ലഭ്യമാകുന്ന പ്രത്യാക ചെലാനിൽ പോസ്റ്റ് ഓഫീസ് മുഖേന ഓഫ് ലൈനായോ ഒടുക്കാം. പരീക്ഷാ ഫീസ് 900 രൂപ ഡി.സി.എ ആറ്, ഏഴ്, എട്ട് (2023 ജൂലൈ) ബാച്ചുകളിലെ പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്യുകയും എന്നാൽ വിവിധ കാരണങ്ങളാൽ പൂർണ്ണമായോ / ഏതെങ്കിലും വിഷയങ്ങൾ മാത്രമായോ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്കും, ഏതെങ്കിലും വിഷയങ്ങളിൽ നിർദ്ദിഷ്ട യോഗ്യത നേടാത്തവർക്കും നിബന്ധനകൾക്ക് വിധേയമായി 2024 മേയിലെ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ സ്കോൾ-കേരള വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) പരീക്ഷ നോട്ടിഫിക്കേഷനിൽ ലഭിക്കും. ഫോൺ: 0484 2377537.

date