Skip to main content

നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ ഫീസ് 30വരെ നൽകാം

            പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകൾക്കും ഡിപ്ലോമ ഇൻ പാരാമെഡിക്കൽ കോഴ്‌സുകൾക്കും ട്യൂഷൻ ഫീ ഒടുക്കുകയും റീഫണ്ടിന് ഇതുവരെ അപേക്ഷ സമർപ്പിക്കുകയും ചെയ്യാത്ത അപേക്ഷകർ ഏപ്രിൽ 30 നകം വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് റീഫണ്ടിനുള്ള അപേക്ഷയും അനുബന്ധരേഖകളും സമർപ്പിക്കണം. ഏപ്രിൽ 30 നു ശേഷമുള്ള അപേക്ഷകൾ പരിഗണിക്കില്ല. മുൻ വർഷങ്ങളിലെ അപേക്ഷാർഥികൾക്ക് lbstvpmrefund@gmail.com എന്ന മെയിലിലൂടെയും റീഫണ്ടിനുള്ള അപേക്ഷ അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363364.

പി.എൻ.എക്‌സ്. 1427/2024

date