Skip to main content

അധ്യാപകനെ പിരിച്ചുവിട്ടു

വരവൂര്‍ ജി.എച്ച്.എസ്.എസിലെ കായികാധ്യാപകനായ ടി.വി സുജിത്ത് അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് സേവനത്തില്‍ നിന്ന് നീക്കി തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിട്ടു. 2023 ലെ മധ്യവേനലവധി കഴിഞ്ഞ് അനധികൃതമായി അവധിയില്‍  പ്രവേശിച്ചതിനും ജോലിക്ക് ഹാജരാകാത്തതിനും നോട്ടീസ് നല്‍കിയിരുന്നു. ഇയാള്‍ കുടുംബത്തോടൊപ്പം വിദേശത്താണെന്നും രാജിവെയ്ക്കുകയാണെന്നും കാണിച്ച് മറുപടി നല്‍കിയെങ്കിലും രാജിക്കത്തില്‍ വിറ്റ്‌നസ് ഒപ്പിട്ടിരിക്കുന്നത് വരവൂര്‍ ജി.എച്ച്.എസ്.എസിലെ അധ്യാപകരാണ്. നിലവില്‍ ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ പ്രധാനാധ്യാപിക വഴി സമര്‍പ്പിച്ച രാജി പരിഗണിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സര്‍വീസില്‍ നിന്നും സ്ഥിരമായി പിരിച്ചുവിട്ടത്.

date