Skip to main content

കെ.എസ്.ആര്‍.ടി.സി അവധിക്കാല യാത്രകള്‍

കൊല്ലം കെ.എസ.്ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്രകള്‍ നടത്തുന്നു. ഏപ്രില്‍ 18ന് വയനാട് ഉല്ലാസയാത്ര പുറപ്പെട്ട് 21ന് രാത്രിയില്‍ മടങ്ങിയെത്തും; പ്രവേശന ഫീസും, രണ്ടു ദിവസത്തെ താമസവും, മുത്തങ്ങ ജംഗിള്‍ സഫാരിയും അടക്കം 4100 രൂപയാണ് നിരക്ക്.

ഏപ്രില്‍ 19 ന് രാവിലെ 5 മണിക്ക് പത്മനാഭപുരം-കന്യാകുമാരി യാത്രയ്ക്ക് കേവലം 780 രൂപയാകും. ഏപ്രില്‍ 20ന് രാവിലെ 5 മണിക്ക് ഇടുക്കി യാത്ര- അയ്യപ്പന്‍ കോവില്‍ തൂക്കുപാലം, കാല്‍വരി മൗണ്ട്, രാമക്കല്‍മേട് കാണുന്നതിന് 1070 രൂപയാണ് നിരക്ക്.  

ജില്ലയിലെ ചെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ കാനനയാത്ര- റോസ്മലയിലേക്കും തെന്മലയിലേക്കും ഏകദിന ഉല്ലാസയാത്ര. ഏപ്രില്‍ 20ന് രാവിലെ 6 30ന് പുറപ്പെടുന്ന യാത്രയില്‍ പ്രവേശന ഫീസുള്‍പ്പെടെ 770 രൂപയാണ് നിരക്ക്.

എറണാകുളം ജില്ലയിലെ പാണിയേലിപോരിലേക്ക് ഉല്ലാസയാത്ര ഏപ്രില്‍ 21ന് ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്ക്- നിരക്ക്:1050 രൂപ. പൊൻമുടി ടിയിലേക്ക് 21ന് രാവിലെ 6 മണിക്ക് ഉല്ലാസയാത്ര എന്‍ട്രി ഫീസുകള്‍ ഉള്‍പ്പെടെ 770 രൂപയാണ് നിരക്ക്. ഫോണ്‍ - 9747969768, 8921950903.

date