Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി; ഇരട്ട അംഗത്വമുള്ളവര്‍ ഹാജരാവണം

ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വത്തോടൊപ്പം മറ്റു ക്ഷേമനിധികളില്‍ അംഗത്വമുള്ളവരുടെ ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം റദ്ദാക്കുമെന്ന് മലപ്പുറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഇരട്ട അംഗത്വമുള്ളവര്‍ മെയ് ഒന്നിനകം മറ്റു ക്ഷേമനിധികളിലെ അംഗത്വം അവസാനിപ്പിച്ച രേഖകള്‍ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734171.

 

date