Skip to main content

ആദ്യദിനം വീട്ടിൽ വോട്ട് ചെയ്തത് 661 പേർ

 

കോട്ടയം: അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ആദ്യദിവസം(ഏപ്രിൽ15) വീട്ടിൽ വോട്ട് രേഖപ്പെടുത്തിയത് 661 പേർ. 85 വയസു പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. ആദ്യദിനം 85 വയസിനുമുകളിലുള്ള 560 പേരും ഭിന്നശേഷിക്കാരായ 101 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്. ഏപ്രിൽ 19 വരെ ആണ് അസന്നിഹിതർക്കു വീട്ടിൽ വോട്ടിനുള്ള ആദ്യഘട്ടം. രണ്ടാംഘട്ടം ഏപ്രിൽ 20 മുതൽ 24 വരെയും. രണ്ടുഘട്ടത്തിലും വോട്ട് രേഖപ്പെടുത്താനാവാത്തവർക്ക് ഏപ്രിൽ 25ന് അവസരമുണ്ടാകും.

date