Skip to main content

ലോക് സഭാ തെരഞ്ഞെടുപ്പ്; പരിശീലനം ഏപ്രില്‍24 ലേക്ക്  മാറ്റി

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ച പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കായി ഏപ്രില്‍ 21 ന് കല്‍പ്പറ്റ സെന്റ്  ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളില്‍ നടത്താനിരുന്ന പരിശീലനം ഏപ്രില്‍ 24 ലേക്ക് മാറ്റിയതായി ട്രെയിനിംഗ് മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ ബി.സി ബിജേഷ് അറിയിച്ചു. സമയം, പരിശീലന കേന്ദ്രം എന്നിവയില്‍ മാറ്റമില്ല.

date