Skip to main content

പത്രങ്ങളിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ സര്‍ട്ടിഫിക്കേഷന്‍ വാങ്ങണം

ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസവും തിരഞ്ഞെടുപ്പിന് തലേ ദിവസവും (ഏപ്രില്‍ 25, 26) അച്ചടി മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി)യുടെ മുന്‍കൂര്‍ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. പരസ്യം പ്രസിദ്ധീകരിക്കുന്ന ദിവസത്തിന് രണ്ടു ദിവസം മുമ്പ് അനക്ഷര്‍ -എ പ്രകാരം നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ, പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പി എന്നിവ സഹിതമാണ് തൃശൂര്‍ കളക്ടറേറ്റിലെ ഒന്നാം നിലയില്‍ 94 -ാം മുറിയില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് സമിതിയില്‍ സമര്‍പ്പിക്കേണ്ടത്.

date