Skip to main content
ക്രിക്കറ്റിലും പിന്നിലാകില്ലെന്ന് 'നിലയുറപ്പിച്ച്' ജില്ലാ കലക്ടര്‍ നിന്നപ്പോള്‍ വിജയം 'സ്വീപ്' ചെയ്ത് ടീം. എല്ലാവരേയും വോട്ടുചെയ്യിക്കാനായി സ്വീപ് (സിസ്റ്റമറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് ക്രിക്കറ്റ് മത്സരം നടത്തിയത്. ആശ്രാമം മൈതാനത്ത് മാധ്യമപ്രവര്‍ത്തകരുടെ ടീമുമായി ജില്ലാ കലക്ടറുടെ ടീമാണ് ഏറ്റുമുട്ടിയത്. 'എടാ മോനേ' ലൈനില്‍ സിറ്റി പൊലിസ് കമ്മിഷണര്‍, സബ്കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ. ഡി. എം. സി. എസ്. അനില്‍ തുടങ്ങിയവര്‍ ജില്ലാകലക്ടര്‍ എ

ലോക്‌സഭ തിരഞ്ഞെടുപ്പ് കലക്ടര്‍ 'ആവേശം' പകര്‍ന്നപ്പോള്‍ വിജയം 'സ്വീപ്'

ക്രിക്കറ്റിലും പിന്നിലാകില്ലെന്ന് 'നിലയുറപ്പിച്ച്' ജില്ലാ കലക്ടര്‍ നിന്നപ്പോള്‍ വിജയം 'സ്വീപ്' ചെയ്ത് ടീം. എല്ലാവരേയും വോട്ടുചെയ്യിക്കാനായി സ്വീപ് (സിസ്റ്റമറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് ക്രിക്കറ്റ് മത്സരം നടത്തിയത്. ആശ്രാമം മൈതാനത്ത് മാധ്യമപ്രവര്‍ത്തകരുടെ ടീമുമായി ജില്ലാ കലക്ടറുടെ ടീമാണ് ഏറ്റുമുട്ടിയത്. 'എടാ മോനേ' ലൈനില്‍ സിറ്റി പൊലിസ് കമ്മിഷണര്‍, സബ്കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ. ഡി. എം. സി. എസ്. അനില്‍ തുടങ്ങിയവര്‍ ജില്ലാകലക്ടര്‍ എന്‍. ദേവീദാസിന്റെ ആവേശത്തില്‍ ബാറ്റ്‌വീശിയാണ് വിജയം കൊയ്തത്. എട്ട് ഓവര്‍ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത മാധ്യമപ്പട 69 റണ്‍സ് നേടി. എന്നാല്‍ വെറും 5 ഓവറില്‍ കലക്ടറുടെ മിന്നല്‍പ്പട വിജയിച്ചു. 

date