Skip to main content

ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ്

പൊതു തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആബ്‌സന്റീ വോട്ടര്‍മാര്‍ക്കായുള്ള ഹോം വോട്ടിങ് ജില്ലയില്‍ പൂര്‍ത്തിയായി- 95.01 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ 18495 പേരില്‍ 17572 പേരാണ് വീട്ടില്‍ വോട്ട് സംവിധാനത്തിലൂടെ സമ്മതിദാനവകാശം വിനിയോഗിച്ചത്. 

നിയോജകമണ്ഡലം, അര്‍ഹരായ വോട്ടര്‍മാര്‍ (85 വയസിന് മുകളിലുള്ളവരും ഭിന്നശേഷിക്കാരും), രേഖപ്പെടുത്തിയ വോട്ട്, പോളിങ് ശതമാനം യഥാക്രമം: 

ചേലക്കര- 1474- 1410- 95.66%
 
കുന്നംക്കുളം- 1266- 1221- 96.45%

വടക്കാഞ്ചേരി - 1510- 1445- 95.70%
 
ഗുരുവായൂര്‍- 1032- 978- 94.77%

മണലൂര്‍- 1756-1656-94.31%

ഒല്ലൂര്‍ - 1045- 997- 95.41

തൃശൂര്‍- 939- 883- 94.04
 
നാട്ടിക- 1342- 1272- 94.78

ഇരിങ്ങാലക്കുട- 1728- 1642- 95.02%
 
പുതുക്കാട്- 1493- 1448- 96.99% 
 
കൈപ്പമംഗലം- 1295- 1222-94.36% 

ചാലക്കുടി - 1805- 1681- 93.13%

കൊടുങ്ങലൂര്‍- 1810- 1717-94.86%

ജില്ലയില്‍ പുതുക്കാടാണ് പോളിങ് ശതമാനം കൂടുതല്‍- 96.99%. ഇവിടെ 1493 പേരില്‍ 1448 പേര്‍ വോട്ട് ചെയ്തു. കുറവ് ചാലക്കുടിയിലും- 93.13% അര്‍ഹരായ 1805 പേരില്‍ 1681 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലയില്‍ ഭിന്നശേഷി വിഭാഗത്തില്‍പെടുന്ന 5988 പേര്‍, 85 വയസ്സിനു മുകളിലുള്ള 12507 പേരുള്‍പ്പെടെ 18495 പേരാണ് ഹോം വോട്ടിങ്ങിന് അര്‍ഹരായിരുന്നത്. 

തൃശൂര്‍ ലോക്‌സഭാ മണ്ഡലം- 95.08 ശതമാനം പോളിങ്

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മാത്രം ഹോം വോട്ടിങില്‍ 95.08 ശതമാനം പോളിങാണ് നടന്നത്. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഭിന്നശേഷി വിഭാഗത്തില്‍പെടുന്ന 3000 പേര്‍, 85 വയസ്സിനു മുകളിലുള്ള 6335 പേരുള്‍പ്പെടെ 9335 പേരാണ് ഹോം വോട്ടിങ്ങിന് അര്‍ഹരായിട്ടുള്ളത്. ഇതില്‍ 8876 പേര്‍ വോട്ട് ചെയ്തു.

സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, പോലീസ്, വീഡിയോഗ്രാഫര്‍, മൈക്രോ ഒബ്സര്‍വര്‍ ഉള്‍പ്പെടെ വീടുകള്‍ സന്ദര്‍ശിച്ചാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയത്.

date