Post Category
ജല വിതരണം തടസ്സപ്പെടും
മലപ്പുറം, മേല്‍മുറി വില്ലേജുകളില്‍ പെട്ട പ്രദേശങ്ങളിലേക്കുള്ള ജലവിതരണം ഇന്നു മുതല്‍ (ഏപ്രില്‍ 24) ഭാഗികമായി തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി (മലപ്പുറം പി.എച്ച് സബ് ഡിവിഷന്‍) അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മലപ്പുറം മുനിസിപ്പാലിറ്റിയിലെ മലപ്പുറം വില്ലേജ് വാട്ടർ സപ്ലൈ സ്‌കീമിൽ ഉൾപ്പെട്ട നാമ്പ്രാണി, മണ്ണാറക്കുണ്ട് എന്നീ പമ്പ് ഹൗസുകളിൽ നിന്നുള്ള പമ്പിങ് കടുത്ത വേനല്‍ കാരണം ഭാഗികമായി തടസ്സപ്പെട്ടതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
date
- Log in to post comments