Post Category
പരിശോധന ക്യാമ്പ്
മുച്ചുണ്ടും, മുറിയണ്ണാക്കും ഉള്ള വ്യക്തികളുടെ സമഗ്ര പരിശോധനക്കായി മെയ് 4ന് നിഷ്-ൽ ക്യാംപ് സംഘടിപ്പിക്കുന്നു. ഇ എൻ ടി, സൈക്കോളജി, ഫിസിയോതെറപ്പി, ഒക്ക്യൂപഷനൽ തെറപ്പി, സോഷ്യൽ വർക്ക്, കേൾവി, സംസാര ഭാഷ വിദഗ്ദർ എന്നിവർക്ക് പുറമെ മാലക്കര സെന്റ് തോമസ് ഹോസ്പിറ്റലിൽ നിന്നുള്ള ശസ്ത്രക്രിയ, ദന്താരോഗ്യ വിഭാഗ വിദഗ്ദ്ധരുടെയും സേവനം ലഭ്യമാണ്. രാവിലെ 8.30 മുതൽ 2 മണി വരെയാണ് ക്യാംപ്. മുൻകൂറായി രജിസ്റ്റർ ചെയ്യുവാനും, വിശദ വിവരങ്ങൾക്ക്: 0471 2944622/ 2944648.
പി.എൻ.എക്സ്. 1496/2024
date
- Log in to post comments