തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി 112 ബസുകള്‍ സര്‍വീസ് നടത്തും
ലോക് സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വിവിധ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്കായി യാത്ര ചെയ്യാന്‍ 112 ബസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തൊടുപുഴ, ഇടുക്കി ,ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് എന്നീ മണ്ഡലങ്ങളിലേക്ക്് അഞ്ചു കേന്ദ്രങ്ങളില്‍ നിന്നും 25 ന് രാവിലെ 5 മണി മുതല്‍ ബസുകള്‍ പുറപ്പെടും. ദേവികുളം മണ്ഡലം - മൂന്നാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഉടുമ്പന്‍ചോല - നെടുങ്കണ്ടം സെന്റ് സെബാസ്റ്റിയന്‍സ് എച്ച്, എസ്,എസ്, തൊടുപുഴ - മിനി സിവില്‍ സ്‌റ്റേഷന്‍ , ഇടുക്കി- പുതിയ ബസ് സ്റ്റാന്‍ഡ് കട്ടപ്പന, ചെറുതോണി ടൗണ്‍, പീരുമേട്- മരിയഗിരി സ്കൂൾ കുട്ടിക്കാനം എന്നീ സ്ഥലങ്ങളില്‍ നിന്നാണ് ബസുകള്‍ പുറപ്പെടുന്നത്. സുഗമമായ യാത്രയ്ക്ക് ഓരോ മണ്ഡലത്തില്‍ നിന്നും 20 ന് മുകളില്‍ ബസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
- Log in to post comments