Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 24-04-2024

ലോക്സഭാ തിരഞ്ഞെടുപ്പ്: അവസാനഘട്ട പരിശീലനം ചൊവ്വാഴ്ച

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നു ഘട്ടങ്ങളിലായി നടത്തിയ പരിശീലനത്തിലും പങ്കെടുക്കാന്‍ കഴിയാത്ത ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി ചൊവ്വാഴ്ച അവസാന ഘട്ട പരിശീലനം നല്‍കും. രാവിലെ 10 മണിക്ക് ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ ഇതുവരെ ഹാജരാകാത്ത മുഴുവന്‍ പോളിംഗ് ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

 

നീന്തൽ പരിശീലനം നടത്തി

ലോക്‌സഭാ  തിരഞ്ഞെടുപ്പ്‌ ബോധവത്കരണത്തിന്റെ ഭാഗമായി സ്വീപ് കല്യാശ്ശേരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ   നീന്തൽ പരിശീലനം സംഘടിപ്പിച്ചു. ചൂട്ടാട് ബീച്ചിൽ  നീന്തൽ പരിശീലകൻ ചാൾസൺ‌ ഏഴിമലയും സംഘവും നേതൃത്വം നൽകി. സ്വീപ് കല്യാശ്ശേരി മണ്ഡലം നോഡൽ ഓഫീസർ എം പി സുനിൽ കുമാർ  അധ്യക്ഷത വഹിച്ചു.പരിശീലനത്തിൽ ചാൾസൺ ഏഴിമലയുടെ ടീം അംഗങ്ങളായ വിജയൻ കതിരൂർ, ജാസ്മിൻ ചാൾസൺ, വില്യംസ് ചാൾസൺ, ഷൈജീന, അഖിൽ എന്നിവർ പങ്കെടുത്തു.പരിപാടിയിൽ സ്വീപ് ടീം അംഗങ്ങളായ ജയേഷ്, സജിത്ത്, അഖിൽ,സി കെ  ബിജു എന്നിവർ സംസാരിച്ചു. ചടങ്ങിൽ  ചാൾസൺ ഏഴിമലയെ ആദരിച്ചു.

പടം ) തിരഞ്ഞെടുപ്പ്‌ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്വീപിന്റെ ആഭിമുഖ്യത്തിൽ ചൂട്ടാട് ബീച്ചിൽ നടത്തിയ  നീന്തൽ പരിശീലനത്തിൽ നിന്നും

 

26ന് മ്യൂസിയം പ്രവര്‍ത്തിക്കില്ല
 

ലോക്‌സഭാ തിരഞ്ഞെടുപ്പായതിനാല്‍ ഏപ്രില്‍ 26ന് ഫോക്‌ലോര്‍ അക്കാദമി മ്യൂസിയം തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.

 

പട്ടയകേസുകളുടെ വിചാരണ മാറ്റി

കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണല്‍ ആറില്‍ ഏപ്രില്‍ 24ന് നടത്താനിരുന്ന പട്ടയകേസുകളുടെ വിചാരണ മെയ് 22ലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.
കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ ഏപ്രില്‍ 25, 26 തീയതികളില്‍ നടത്താനിരുന്ന പട്ടയകേസുകളുടെ വിചാരണ മെയ് 27ലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍   പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്‌നിക്‌സ്  കോഴ്‌സുകളില്‍ സീറ്റ്  ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.  ഫോണ്‍ 0460 2205474, 2954252.

വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരി കടവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 23 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ  വൈദ്യുതി മുടങ്ങും.

 

date