Skip to main content

ലോക്‍സഭാ തിരഞ്ഞെടുപ്പ്: എക്സൈസ് പരിശോധനയില്‍ വിദേശ മദ്യം പിടികൂടി

ലോക്‍സഭാ  പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ എക്‍സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ വിദേശ മദ്യം പിടികൂടി. തിരൂര്‍ നിയമസഭാ മണ്ഡല പരിധിയില്‍ നടത്തിയ പരിശോധനയില്‍ നാലു ലിറ്റര്‍, തവനൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നും നിന്നും ആറു ലിറ്റര്‍ വീതവുമാണ് വിദേശ മദ്യം ‌പിടികൂടിയത്. സംഭവങ്ങളില്‍ എക്‍സൈസ് കേസെടുത്തു.

date