Post Category
പോളിങ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവായവര്‍ക്ക് പോസ്റ്റല്‍ വോട്ട് ഇന്ന്
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ആദ്യ ഘട്ട പരിശീലനത്തിന് ഹാജരായി, പോസ്റ്റല്‍ വോട്ടിന് അപേക്ഷ സമര്‍പ്പിച്ച ശേഷം ഡ്യൂട്ടി ലഭിക്കാത്തവര്‍, ഡ്യൂട്ടിയില്‍ നിന്ന് ഒഴിവായവര്‍ എന്നിവര്‍ക്ക് ഇന്ന് (ഏപ്രില്‍ 25) പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താമെന്ന് ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. മലപ്പുറം ഗവ. കോളേജിലെ പോസ്റ്റല്‍ വോട്ടിങ് സെന്ററിലാണ് ഇതിനായി സൗകര്യം ഒരുക്കിയിട്ടുള്ളത്.
date
- Log in to post comments