Skip to main content

പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ വിതരണ കേന്ദ്രങ്ങളില്‍ സൗകര്യം

പോളിങ് ഡ്യൂട്ടിയുള്ള, ഇതു വരെ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് (ഏപ്രില്‍ 25) പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമേര്‍പ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങള്‍ക്കുമായി പ്രത്യേകം വിതരണ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഡ്യൂട്ടിയുള്ള, ഇതു വരെ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന സെന്ററുകളില്‍ വോട്ട് രേഖപ്പെടുത്താം. പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താനായി പരിശീലന കേന്ദ്രങ്ങളിലും മലപ്പുറം എം.എസ്.പി എച്ച്.എസ്.എസ്, നിലമ്പൂര്‍ ഫോറസ്റ്റ് കോണ്‍ഫ്രന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ സജ്ജീകരിച്ച വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ് ഇന്നലെ (ഏപ്രില്‍ 24) മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസില്‍ സജ്ജീകരിച്ച വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിലെത്തി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി. (ഫോട്ടോ സഹിതം)

date