Skip to main content

ലോക്‌സഭാ തിരഞ്ഞെടുപ്പ്: എക്‌സൈസ് പരിശോധനയിൽ വിദേശ മദ്യം പിടികൂടി

ലോക്‌സഭാ  പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ എക്‌സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ വിദേശ മദ്യം പിടികൂടി. വണ്ടൂർ നിയമസഭാ മണ്ഡല പരിധിയിൽ നടത്തിയ പരിശോധനയിൽ 15,000 രൂപ വിലവരുന്ന പത്ത് ലിറ്റർ, തിരൂരങ്ങാടി നിയമസഭാ മണ്ഡല പരിധിയിൽ നിന്നും 15,750 രൂപ വിലവരുന്ന 10.5 ലിറ്റർ, തവനൂർ നിയമസഭാ മണ്ഡല പരിധിയിൽ നിന്നും 7,500 രൂപ വരുന്ന അഞ്ച് ലിറ്റർ വിദേശ മദ്യമാണ് പിടികൂടിയത്. സംഭവങ്ങളിൽ എക്‌സൈസ് കേസെടുത്തു.

 

date