Skip to main content

ലോക്സഭാ മണ്ഡലത്തില്‍ 68.15% പോളിംഗ്

കൊല്ലം ലോക്സഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പിലെ ലഭ്യമായ അന്തിമ കണക്കുകള്‍ പ്രകാരം 68.15 ശതമാനം (904047) പേര്‍ വോട്ടിട്ടു. 479906 സ്ത്രീകള്‍ / 424134 പുരുഷ•ാര്‍/ 7 മറ്റുള്ളവര്‍ എന്നിങ്ങനെയാണ് വോട്ടെണ്ണം. ഏഴു നിയമസഭാ മണ്ഡലങ്ങളായ ചവറ 125584, പുനലൂര്‍ 134724, ചടയമംഗലം 139432, കുണ്ടറ 144062, കൊല്ലം 119308, ഇരവിപുരം 117571, ചാത്തന്നൂര്‍ 123366 എന്നിങ്ങനെയാണ് വോട്ടുചെയ്തവരുടെ എണ്ണം.

ഏറ്റവുമധികം പോളിംഗ് കുണ്ടറ അസംബ്ലി മണ്ഡലത്തിലാണ്. കുറവ് ഇരവിപുരവും. സ്ത്രീകള്‍ ഏറ്റവുമധികം വോട്ടു ചെയ്തത് ചടയമംഗലം നിയോജക മണ്ഡലത്തിലും (76175) പുരുഷ•ാര്‍ ഏറ്റവുമധികം വോട്ടു ചെയ്തത് കുണ്ടറ നിയോജക മണ്ഡലത്തിലുമാണ് (67964) .

 ആലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കരുനാഗപ്പള്ളി 156695, മാവേലിക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പത്തനാപുരം 120271, കൊട്ടാരക്കര 135432 , കുന്നത്തൂര്‍ 145461 എണ്ണംപേര്‍ വോട്ടിട്ടു.  

date