Skip to main content

കല്ലാര്‍ ഡാമില്‍ നിന്ന് ജലം ഒഴുക്കി വിടും

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാര്‍ ഡാമിന്റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏപ്രിൽ 29,30 തീയതികളിൽ കല്ലാര്‍ ജലസംഭരണിയുടെ  ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 5 ക്യുബിക് മീറ്റര്‍ എന്ന തോതില്‍ ജലം പല പ്രാവശ്യമായി തുറന്നു വിടും. അതിന്റെ ഭാഗമായി വ്യത്യസ്ത സമയങ്ങളില്‍ ഡാമില്‍ സ്ഥാപിച്ചിട്ടുള്ള സൈറണുകള്‍ മുഴക്കും. കല്ലാര്‍ ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date