Skip to main content

നഴ്‌സിംഗ് മേഖലയുടെ സമഗ്ര പുരോഗതിക്ക് ഐക്യം സുപ്രധാനം : ജില്ലാ കലക്ടര്‍

നഴ്‌സിംഗ് മേഖലയുടെ സമഗ്ര പുരോഗതിക്ക് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സ്ഥായിയായ ഐക്യമാണ് പ്രധാനമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് .കലക്ട്രേറ്റ് ചേംബറില്‍ ചേര്‍ന്ന നഴ്‌സസ് വാരാഘോഷ പരിപാടികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി മെയ് 6 മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ വിശദീകരണവും നടത്തി. മെയ് ആറിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ സമാരംഭ സമ്മേളനവും, 7, 8 തീയതികളില്‍ കായിക മത്സരങ്ങള്‍, ഒമ്പതിന് കലാമത്സരങ്ങള്‍, 10ന് രചന - ക്വിസ് മത്സരങ്ങള്‍, 11 ന് സെമിനാര്‍ - വിദ്യാഭ്യാസ പരിപാടികള്‍, 12ന് ഘോഷയാത്രയോട് കൂടി കൊല്ലം സി.എസ്.ഐ കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപനസമ്മേളനവും നടത്തും .

പരിപാടിയുടെ നടത്തിപ്പിനായി തിരഞ്ഞെടുത്ത കമ്മിറ്റികളുടെ പ്രവര്‍ത്തന പുരോഗതിയും വിലയിരുത്തി. ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. അനു, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ കെ. ശര്‍മിള തുടങ്ങിയവര്‍ പങ്കെടുത്തു.

date