Skip to main content

സ്ത്രീകളുടെ പുനരധിവാസത്തിൽ മഹിളാ സമഖ്യ  നിർണായക പങ്ക് വഹിക്കുന്നു : മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ നൂറ്റിയൊന്ന് പഞ്ചായത്തുകളിൽ സ്ത്രീ പുനരധിവാസ പദ്ധതികളിൽ മഹിളാസമഖ്യ നിർണായക പങ്ക് വഹിക്കുന്നതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആറാമത് ജനറൽ കൗൺസിൽ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ രീതിയിലുള്ള അതിക്രമങ്ങൾ നേരിട്ട് സ്വന്തം വീടുകളിൽ താമസിക്കാൻ സാഹചര്യമില്ലാത്ത പതിനെട്ട് വയസ്സിന് താഴെയുള്ള പെൺകുട്ടികൾ മഹിളാ സമഖ്യ ശിക്ഷൺ കേന്ദ്രങ്ങളിൽ താമസിച്ചാണ് വിദ്യാഭ്യാസം നേടുന്നത്. മഹിളാ സമഖ്യ വിദ്യാഭ്യാസ മേഖലയിൽ നിരവധി  പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പഠനത്തിൽ നിന്ന് വിട്ട് നിന്ന മൂവായിരത്തി ഇരുപത് പേർക്ക് വിദ്യാഭ്യാസ തുടർച്ചയ്ക്ക് പിന്തുണ നൽകാൻ മഹിളാ സമഖ്യയ്ക്ക് ആയിട്ടുണ്ട്. ഇതിൽ ഒരാൾ എൽ.എൽ.ബി.  കോഴ്സാണ് പഠിച്ചത്. വയനാട് ജില്ലയിൽ മാത്രം അഞ്ഞൂറ്റി അറുപത്തിയാറ് പേർക്കാണ് പഠനപിന്തുണ നൽകിയതെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്‌സ്. 1540/2024

date