Skip to main content

കെല്‍ട്രോണ്‍ ടെലിവിഷന്‍ ജേണലിസം സീറ്റൊഴിവ്

 

    കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ (ഒരു വര്‍ഷം) 2018-19 ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്.  ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.  അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  പ്രായപരിധി 30 വയസ്.  മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.  പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും.  വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം.  ksg.keltron.in  എന്ന വെബ്‌സൈറ്റിലും അപേക്ഷാഫോം ലഭിക്കും.  ക്ലാസുകള്‍ ഈ മാസം ആരംഭിക്കും.  കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എസ്.ഇ.ഡി.സി. ലിമിറ്റഡ്) എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി. സഹിതം അപേക്ഷകള്‍ സെപ്റ്റംബര്‍ 29 നകം കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014 എന്ന വിലാസത്തില്‍ ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 8137969292, 9746798082.
(പി.ആര്‍.പി. 2371/2018)
 

date