ട്രാക്ടര്‍ ഡ്രൈവിങ് പരിശീലനം
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ അരിമ്പൂരിയിലുള്ള പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കും സ്വയംതൊഴില്‍ അന്വേഷകര്‍ക്കും അനുയോജ്യമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള രണ്ടുമാസം ദൈര്‍ഘ്യമുള്ള കാര്‍ഷിക യന്ത്രങ്ങളുടെ പ്രവര്‍ത്തനവും അവയുടെ പരിചരണവും എന്ന പ്രായോഗിക പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ കുറഞ്ഞത് എട്ടാം ക്ലാസ് പാസായവരും 18 വയസിനുമുകളില്‍ പ്രായമുള്ളവരുമായിരിക്കണം. കോഴ്സ്ഫീസ് 6050 രൂപ. മിതമായ താമസസൗകര്യം സൗജന്യമായി ചെയ്ത്കൊടുക്കുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ കോഴ്സ്ഫീസ് അടക്കം ഡിവിഷണല്‍ എന്‍ജിനീയര്‍, കെ.എ.ഐ.സി. അരിമ്പൂര്‍, തൃശൂര്‍ 680620 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30 നകം നേരിട്ട് അപേക്ഷിക്കണം. ഒക്ടോബര്‍ ഒന്നിന് പരിശീലനം തുടങ്ങും. പരിശീലനത്തിന് ഒടുവില്‍ നിബന്ധനകള്‍ക്ക് വിധേയമായി ട്രാക്ടര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സും കോഴ്സ് സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0487 2310983.
(പി.ആര്.പി. 2372/2018)
- Log in to post comments