Skip to main content
'വോട്ടറിവ്' ഓണ്‍ലൈന്‍ ക്വിസ്

*വോട്ടറിവ്: വിജയികളെ പ്രഖ്യാപിച്ചു* *ദിയ വിനോയ്ക്ക് ഒന്നാം സ്ഥാനം*

 

 

 

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ സോഷ്യല്‍ മീഡിയ സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'വോട്ടറിവ്' ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിൽ 

ദിയ വിനോയ് ഒന്നാം സ്ഥാനം നേടി. കെവിൻ ഷിജോ, ബിജു കെ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സരത്തിൽ മുഴുവൻ മാർക്ക് നേടിയ മുന്നൂറിലധികം ആളുകളിൽ നിന്നും

ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് റാൻഡമൈസേഷനിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.

വോട്ടര്‍മാരെ സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കുക, പൊതുജനങ്ങളെ നിര്‍ഭയമായി വോട്ട് ചെയ്യാന്‍ സന്നദ്ധരാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ക്വിസ് സംഘടിപ്പിച്ചത്. വോട്ടറിവ് ക്വിസിനോടുള്ള ആവേശകരമായ പ്രതികരണത്തെ തുടർന്ന് ഏപ്രിൽ 15 മുതൽ 20 വരെ തീരുമാനിച്ചിരുന്ന ക്വിസ് ഏപ്രിൽ 25 വരെ നീട്ടിയിരുന്നു. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാവുന്ന ക്വിസിൽ രണ്ടായിരത്തിലധികം പേർ പങ്കെടുത്തു . ക്വിസ് മത്സരത്തിൽ പങ്കെടുത്ത എല്ലാവര്‍ക്കും അനുമോദനപത്രം ഇമെയിൽ മുഖേന നല്‍കിയിരുന്നു. സോഷ്യൽ മീഡിയ നോഡൽ ഓഫീസർ പി.ജെ സെബാസ്റ്റ്യൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ കെ.സുമ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സൗമ്യ മത്തായി, സി.എം.ഒ. കോ-ഓർഡിനേറ്റര്‍ കെ. ജനിഷ, ഡിസി സ്‌ക്വാഡ് ഇന്റേൺമാരായ സനിയ കെ, ഹർഷാന പി.ടി, അജോ ബേബി  സേവിയർ എന്നിവർ പങ്കെടുത്തു.

date