Skip to main content

പഠനോത്സവ ക്യാമ്പ്: ക്വിസ് മത്സരം ഇന്ന്

 

ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പിലേക്ക് വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള മെഗാ ക്വിസ് മത്സരം ഇന്ന് (മെയ് 7) രാവിലെ 10 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാള്‍, സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍സെക്കന്‍ഡി സ്‌കൂള്‍, മാനന്തവാടി ഗവ യു പി സ്‌കൂള്‍ (ബി.ആര്‍.സി ഹാള്‍), പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, എന്നിവിടങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ 7,8, 9 ക്ലാസ്സുകളിലെ 106 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. അടിമാലി ഗവ ഹൈസ്‌കൂളില്‍ നടക്കുന്ന ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പില്‍ ജില്ലയില്‍ നിന്ന് നാല് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുമെന്ന് നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date