Skip to main content

ജഗതി ഗവ. ബധിര വിദ്യാലയ പ്രവേശനം

        തിരുവനന്തപുരം ജഗതി ഗവ. ബധിര വിദ്യാലയത്തിലെ പ്രീ- സ്കൂൾ മുതലുള്ള എല്ലാ ക്ലാസുകളിലേക്കും 2024-25 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. കേൾവിക്കുറവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉള്ള കുട്ടികൾക്കാണ് പ്രവേശനം. സ്കൂൾ പ്രവേശനം മുതലുള്ള എല്ലാ ചെലവുകളും സൗജന്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റൽ സംവിധാനവും ഭക്ഷണവും ലഭ്യമാക്കിയിട്ടുണ്ട്. ഓഡിയോളജി സ്പീച് ട്രെയിനിങ് സൗകര്യവും നൽകുന്നതാണ്പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം എല്ലാ ക്ലസ്സുകളിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9447491859, ഇമെയിൽ: deafschooltvm@yahoo.in

പി.എൻ.എക്‌സ്. 1629/2024

date