Skip to main content

വി.എച്ച്.എസ്.ഇയിൽ 71.42% വിജയം

ഈ വർഷത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 71.42 ശതമാനം വിജയം. പരീക്ഷയെഴുതിയ 27,586 വിദ്യാർഥികളിൽ 19,702 പേർ ഉപരിപഠന യോഗ്യത നേടി. മുൻ വർഷം 78.39 ആയിരുന്നു വിജയ ശതമാനം.

 

പരീക്ഷ എഴുതിയ ആൺകുട്ടികൾ- 17,011 എണ്ണം

പരീക്ഷ എഴുതിയ പെൺകുട്ടികൾ- 10,575 എണ്ണം

ആൺകുട്ടികളുടെ വിജയശതമാനം- 63.96 ശതമാനം

പെൺകുട്ടികളുടെ വിജയശതമാനം- 83.41 ശതമാനം

 

ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല- വയനാട്

വയനാട് ജില്ലയിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾ- 771 എണ്ണം

വിജയ ശതമാനം- 85.21 ശതമാനം

 

ഏറ്റവും കുറവ് വിജയ  ശതമാനം നേടിയ ജില്ല- കാസർഗോഡ്

കാസർഗോഡ് ജില്ലയിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾ- 1,225 എണ്ണം

വിജയ ശതമാനം- 61.31 ശതമാനം

 

100% വിജയം നേടിയ സ്‌കൂളുകൾ ആകെ- 12 എണ്ണം

100% വിജയം നേടിയ സർക്കാർ സ്‌കൂളുകൾ- 8 എണ്ണം

100% വിജയം നേടിയ എയ്ഡഡ് സ്‌കൂളുകൾ- 4 എണ്ണം

 

എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർത്ഥികളുടെ എണ്ണം (വർഷം- 2024)- 251 എണ്ണം

മുൻവർഷം എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർത്ഥികളുടെ എണ്ണം- 383 എണ്ണം

 

ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകളും പുനർ മൂല്യനിർണ്ണത്തിനുള്ള അപേക്ഷകളും നിർദ്ദിഷ്ട ഫീസ് സഹിതം പഠനം പൂർത്തിയാക്കിയ സ്‌കൂളിൽ 14/05/2024 നകം സമർപ്പിക്കേണ്ടതാണ്. സേവ്-എ-ഇയർ (SAY), ഇംപ്രൂവ്മെന്റ് പരീക്ഷകൾ 2024 ജൂൺ 12 മുതൽ ആരംഭിക്കും.

പി.എൻ.എക്‌സ്. 1634/2024

 

date