Skip to main content

ഗോത്രനീതി, വാത്സല്യധാര ക്ഷേമ പദ്ധതികൾക്ക് തുടക്കമായി

ആദിവാസി സമൂഹത്തിന്റെയും വയോജനങ്ങളുടെയും ക്ഷേമം ലക്ഷ്യമിട്ട് മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നടപ്പാക്കുന്ന ഗോത്രനീതി, വാത്സല്യധാര ക്ഷേമ പദ്ധതികള്‍ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങില്‍ പദ്ധതികളുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ്  ജസ്റ്റിസ് എം.ബി സ്നേഹലത  നിര്‍വഹിച്ചു.
ആദിവാസി ഗോത്ര വിഭാഗങ്ങളിൽ   ക്ഷേമപദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും സൗജന്യ നിയമ സഹായം നൽകുകയുമാണ് ഗോത്ര നീതി പദ്ധതി ലക്ഷ്യമിടുന്നത്. വായോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം ലക്ഷ്യമിട്ടാണ് വാത്സല്യധാര പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി വയോജനങ്ങള്‍ക്ക് നിയമ അവബോധം നല്‍കും. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഇത്തരം ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നത്.

ചടങ്ങില്‍ ജില്ലാ ജഡ്ജും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനുമായ  കെ സനിൽ കുമാർ അധ്യക്ഷത വഹിച്ചു. എം.എ.സി.ടി ജഡ്ജ് ടി.എച്ച് രജിത , അഡീഷണൽ  ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് എം. തുഷാർ,  മലപ്പുറം കുടുംബ കോടതി ജഡ്ജ് കെ.പി സുനിത, മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പി.എം സുരേഷ്, ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസീക്യൂട്ടറുമായ ടോം കെ തോമസ്, മഞ്ചേരി ബാർ അസോസിയേഷൻ പ്രസിഡന്റ്‌ എം. ഉമ്മർ, മലപ്പുറം ബാർ അസോസിയേഷൻ സെക്രട്ടറി അഫീഫ് പറവത്ത്, ജില്ലാ സാമൂഹിക നീതി ഓഫീസർ സി.കെ ഷീബ മുംതാസ്, നിലമ്പൂർ ഐ.ടി.ഡി.പി പ്രൊജക്റ്റ്‌ ഓഫീസർ സി ഇസ്മായിൽ, കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജ് പ്രിൻസിപ്പൽ സി.എസ് ഷീന എന്നിവർ പ്രസംഗിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി  സെക്രട്ടറിയും സബ് ജഡ്ജുമായ എം ഷാബിർ ഇബ്രാഹീം സ്വാഗതവും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി  സെക്‍ഷൻ ഓഫീസർ വി.ജി അനിത നന്ദിയും പറഞ്ഞു.

date