Skip to main content

ദേശീയ ഡെങ്കിപ്പനി ദിനാചരണം:ജില്ലാതല ഉദ്ഘാടനം ഇന്ന്

ജില്ലാ മെഡിക്കല്‍ ഓഫീസ് ( ആരോഗ്യം), ആരോഗ്യ കേരളം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ സുയുക്താഭിമുഖ്യത്തില്‍ ഇന്ന് (മെയ് 16 ) രാവിലെ 10:30 ന് മാനന്തവാടി ബയോവിന്‍  അഗ്രോ റിസര്‍ച്ച് സെന്ററില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും നടക്കും.  ദിനാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍സി മേരി ജേക്കബും സാമൂഹിക പങ്കാളിത്തത്തോടെയുള്ള ഉറവിട നശീകരണ ക്യാമ്പയിന്‍ ഉദ്ഘാടനം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ സേനനും നിര്‍വഹിക്കും. ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എച്ച് സുലൈമാന്‍ തീം പ്രസന്റേഷന്‍ നടത്തും. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ബയോളജിസ്റ്റ് കെ.ബിന്ദു ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നല്‍കും. ബയോവിന്‍ അഗ്രോ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ അഡ്വ.ഫാദര്‍ ജോണ്‍ ജോസഫ് അധ്യക്ഷനാവും

date