Skip to main content

ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം

ടൂറിസം വകുപ്പിന് കീഴിൽ മങ്കടയില്‍ പ്രവർത്തിക്കുന്ന ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈര്‍ഘ്യമുള്ള പി.എസ്‌.സി അംഗീകൃത ഫുഡ്‌ പ്രൊഡക്‍ഷൻ, ഫുഡ്‌ ആന്റ് ബീവറേജ് സർവ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ എന്നീ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.  എസ്.സി, എസ്.ടി, ഒ.ഇ.സി  വിഭാഗങ്ങളില്‍ പെട്ട വിദ്യാർഥികൾക്ക് പഠനം സൗജന്യമാണ്. പ്ലസ്ടുവാണ് യോഗ്യത. പ്രോസ്പെക്റ്റസും കൂടുതല്‍ വിവരങ്ങളും www.fcikerala.org എന്ന വെബ്‍സൈറ്റില്‍ ലഭിക്കും. വിലാസം: ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, സി.ടി ആര്‍ക്കേഡ്, മഞ്ചേരി റോഡ്, മങ്കട. ഫോണ്‍:04933 295733, 9645078880, 9539367285

date