ഇളംദേശം ബ്ലോക്കില്‍ സ്വച്ഛതാ ഹി സേവ' ദിനം ആചരിച്ചു
കേന്ദ്ര കുടിവെള്ള - ശുചിത്വ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഗ്രാമവികസന വകുപ്പ് സംഘടിപ്പിക്കുന്ന 'സ്വച്ഛതാ ഹി സേവ' ദിനാചരണ പരിപാടിക്ക് ഇളംദേശം ബ്ലോക്കില്‍് തുടക്കമായി. കുടിവെള്ള സംരക്ഷണത്തിനും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കുമായി സെപ്റ്റംബര്‍ 25 ന് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലാണ് 'സ്വച്ഛതാ ഹി സേവ' ദിനാചരണം സംഘടിപ്പിച്ചിട്ടുള്ളത്.
ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ 'സ്വച്ഛതാ ഹി സേവ' ദിനാചരണത്തോടനുബന്ധിച്ച് ജീവനക്കാരുടെ നേതൃത്വത്തില്‍ കുടിവെള്ള - ശുചിത്വ സംരക്ഷണ പ്രതിഞ്ജ എടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മോനിച്ചന്‍ പ്രതിഞ്ജ ചൊല്ലിക്കൊടുത്ത് ആചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗൗരി സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മെമ്പര്‍മാരായ മര്‍ട്ടിന്‍ മാത്യു, ബിന്ദു പ്രസന്നന്‍, ജോയിന്റ് ബി. ഡി. ഒ മാരായ കെ. ജെയ്‌മോന്‍, എലിസബത്ത് ഗ്ലാന്‍സി, ഇളംദേശം സി. എച്ച്. സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഖായിസ്, എല്‍. എസ്. ജി. ഡി. അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോര്‍ജ്ജ് ജോസഫ്, സി. ഡി. പി. ഒ സിസിലിയാമ്മ മാത്യു, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഫസീല റ്റി. ഐ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, എം. പി. കെ. ബി. വൈ ഏജന്റുമാര്‍, ഐ. എ. വൈ ഗുണഭോക്താക്കള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ബ്ലോക്ക് കോമ്പൗണ്ട് ശുചീകരിച്ചു.
- Log in to post comments