Skip to main content

പൊതുപരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കണം.

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികള്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന പരിപാടികള്‍ സമ്മേളനങ്ങള്‍, യോഗങ്ങള്‍ എന്നിവക്ക് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കികൊണ്ട് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി  ഉത്തരവിറക്കി.  ഇത്തരം പരിപാടികളില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളം, പ്ലാസ്റ്റിക് / ഡിസ്‌പോസിബിള്‍ വസ്തുക്കളിലുള്ള ആഹാര - പാനീയ വിതരണം ഫ്‌ളക്‌സ്, പ്ലസ്റ്റിക്കിലും തെര്‍മോക്കോളിലുമുള്ള അലങ്കാരങ്ങള്‍ തുടങ്ങിയവും കര്‍ശനമായി ഒഴിവാക്കണം.  പകരം പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് പരിപാടികള്‍ നടത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.  മാലിന്യങ്ങളുടെ തോത് കുറക്കുന്നതിന് ജനങ്ങളില്‍ ശുചിത്വ സംസ്‌കാരം രൂപപ്പെടുത്തുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകമാകുമെന്ന ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.  

 

date