Post Category
ഖനനപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം തുടരും - ജില്ലാ കലക്ടര്‍
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നും (മെയ് 21) ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളതിനാല്‍ എല്ലാവിധത്തിലുമുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. കിണറിനും മറ്റുനിര്മ്മാണത്തിനുമുള്ള കുഴിയെടുപ്പ്, മണ്ണെടുപ്പ് എന്നിവ ജാഗ്രതാനിര്‍ദേശം പിന്‍വലിക്കുന്നതുവരെ നിര്‍ത്തിവയ്ക്കണം. മെയ് 24വരെ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രതപാലിക്കണമെന്നും അറിയിച്ചു.
date
- Log in to post comments