നവ കേരള ഭാഗ്യക്കുറി : ജില്ലയില്‍ വിറ്റത് 33,280 ടിക്കറ്റുകള്‍.
പ്രളയത്തില്‍ മുങ്ങിയ കേരത്തെ പുനര്‍ നിര്‍മ്മിക്കാനായി സര്‍ക്കാര്‍ നടത്തുന്ന നവകേരള ഭാഗ്യക്കുറിയില്‍ ജില്ലയില്‍ വിറ്റത് 33,280 ടിക്കറ്റുകളാണന്ന് ജില്ലാ ഭാഗ്യക്കുറി ഓഫിസര്‍ അറിയിച്ചു. 64 ഏജന്‍സികളാണ് നവ കേരള ലോട്ടറിയുടെ ഭാഗ്യം പരീക്ഷിക്കാന്‍ മുന്നോട്ട് വന്നത്. ഇതില്‍ 55 ഏജന്‍സികളും കുടുംബശ്രീയുടെതാണ്. പ്രത്യേകിച്ച് ഡപ്പോസിറ്റുകളൊന്നുമില്ലാതെയാണ് ഏജന്‍സികള്‍ക്ക് ടിക്കറ്റുകള്‍ നല്‍കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷീക്കുന്നത്.
പതിവ് ലോട്ടറികളില്‍ നിന്ന് വ്യത്യസ്തമായ സമ്മാനഘടനയാണ് നവകേരള ലോട്ടറിയുടേത്. ഒരു ലക്ഷം രൂപയുടെ 90 ഒന്നാം സമ്മാനങ്ങളും 5000 രൂപയുടെ 1800 രണ്ടാം സമ്മാനങ്ങളുമാണ് നല്‍കുന്നത്. ഇങ്ങനെ രണ്ടിനം സമ്മാനങ്ങള്‍ മാത്രമുള്ള ടിക്കറ്റിന്റെ വില ് 250 രൂപയാണ്. ഒക്ടോബര്‍ മൂന്നിനാണ് നറുക്കെടുപ്പ്.
നവ കേരള ഭാഗ്യക്കുറി ടിക്കറ്റ് എടുത്ത് എല്ലാവരും കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ് പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫിസര്‍ അറിയിച്ചു.
- Log in to post comments