Skip to main content

മഞ്ചേരിയിലെ ഗതാഗത പരിഷ്‌കരണം- പൊതുജനങ്ങള്‍ക്കു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം

 

മഞ്ചേരിയിലെ ഗതാഗത പരിഷ്‌കരണം സംബന്ധിച്ചു പൊതുജനങ്ങള്‍ക്കു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. ജില്ലാ ആര്‍.ടി.എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇതു സംബന്ധമായുള്ള നാറ്റ്പാക്കിന്റെ പഠന റിപ്പോര്‍ട്ട് ആര്‍.ടി.ഒ യുടെ വെബ്‌സൈറ്റില്‍ ലഭ്യമാവും. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഒക്ടോബര്‍ പത്തിനകം മലപ്പുറം ആര്‍.ടി.ഓഫീസില്‍ എഴുതി സമര്‍പ്പിക്കാം. അടുത്ത ആര്‍.ടി.എ യോഗത്തില്‍ ഗതാഗത പരിഷ്‌കരണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
ജില്ലയിലെ ബസുകള്‍ക്കു ഏകീകൃത സമയക്രമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി റോഡുകളുടെ ഘടനയും റൂട്ട് മാപ്പും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിലെ മുഴുവന്‍ ആംബുലന്‍സുകളിലും ജി.പി.എസ് സംവിധാനം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം ടോള്‍ ഫ്രീ നമ്പറും ആരംഭിക്കും.
ജില്ലാ പഞ്ചാത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ട് പ്രതീഷ് കുമാര്‍, അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.പി.അജിത്കുമാര്‍, ആര്‍.ടി. ഒ അനൂപ് വര്‍ക്കി പങ്കെടുത്തു.

 

date