അവാര്‍ഡിന് അപേക്ഷിക്കാം
മികച്ച അംഗപരിമിതരായ ജീവനക്കാര്‍ക്കും തൊഴില്‍ ദായകര്‍ക്കും ഭിന്നശേഷി രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കുമുള്ള 2018 ലെ സംസ്ഥാന അവാര്‍ഡുകള്‍ക്ക് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്തുവരുന്ന കാഴ്ച വൈകല്യം, ശ്രവണ വൈകല്യം, അസ്ഥി വൈകല്യം, മാനസിക വെല്ലുവിളി എന്നീ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും പ്രസ്തുത വിഭാഗത്തില്‍പ്പെട്ട ഏറ്റവും കൂടുതല്‍ അംഗപരിമിതര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുള്ള തൊഴില്‍ദായകര്‍ക്കും വികലാംഗക്ഷേമ രംഗത്ത് മികച്ച സേവനം അനുവദിക്കുന്ന സ്ഥാപനങ്ങള്‍ക്കും സംസ്ഥാന അവാര്‍ഡിന് അപേക്ഷിക്കാം. ഒരു സ്ഥാപനത്തിലെ മൊത്തം ജീവനക്കാരില്‍ രണ്ടു ശതമാനമോ അതിലധികമോ ജീവനക്കാര്‍ അംഗപരിമിതരാണെങ്കില് മാത്രമേ സ്ഥാപനങ്ങള്‍ക്കും തൊഴില്ദായകര്ക്കുമുള്ള അവാര്‍ഡിന് പരിഗണിക്കൂ.
അപേക്ഷാ ഫോറവും മറ്റു വിശദാംശങ്ങളും ംംം.ഷെറസലൃമഹമ.ഴീ്.ശി ലും ല ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. അപേക്ഷ ഒക്ടോബര്‍ 15നകം ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് ലഭിക്കണം.
- Log in to post comments