Skip to main content

ഐഎൽഡിഎം-ൽ എം ബി എ ഡിസാസ്റ്റർ മാനേജ്മന്റ് കോഴ്സ്

റവന്യൂ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ ഗവേഷണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് (ILDM) -ൽ 2024-26 അധ്യയനവർഷത്തേക്കുള്ള എം.ബി.എ. (ദുരന്തനിവാരണം) കോഴ്സിനായുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് 2024 മെയ് 23 മുതൽ 2024 ജൂലൈ 8 വരെ ildm.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കാം. കേരള യൂണിവേഴ്സിറ്റി അഫിലിയേഷനോടു കൂടി നടത്തി വരുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ എ.ഐ.സി.ടി.ഇ. അംഗീകൃത എം.ബി.എ. (ഡിസാസ്റ്റർ മാനേജ്മെന്റ്) കോഴ്സാണ് ഐ എൽ ഡി എം ലേത്.

ദുരന്തനിവാരണം അന്താരാഷ്ട്ര-ദേശീയ-സംസ്ഥാന തലത്തിൽ സവിശേഷ പ്രാധാന്യമാർജ്ജിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ദുരന്തനിവാരണ മേഖലയിൽ ഗവേഷണത്തിനും ഉയർന്ന ജോലികൾ കൈവരിക്കാനും വിദ്യാർത്ഥികളെ സജ്ജരാക്കാൻ ഉതകുന്നതാണ് ഈ എം.ബി.എ പ്രോഗ്രാം. ബിസിനസ് മാനേജ്‌മൻ്റ് രംഗത്തെ വിദഗ്ദ്ധരും, ഡിസാസ്റ്റർ മാനേജ്‌മന്റ് മേഖലയിലെ അന്താരാഷ്ട്രതല ഫാക്കൽറ്റികളും, ദുരന്ത നിവാരണം കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും, പ്രൊഫഷണലുകളും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. അപേക്ഷകർക്ക് 50% മാർക്കിൽ കുറയാത്ത ബിരുദവും കെ-മാറ്റ് / സി-മാറ്റ് / CAT എൻട്രൻസ് പരീക്ഷയിൽ സാധുവായ മാർക്കും ഉണ്ടായിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- ശ്രീമതി.എ.ഗീത ഐ എ എസ്, എക്സിക്യൂട്ടീവ് ഡയറകടർ, ഐഎൽഡിഎം 8547610005- ildm.revenue@gmail.com

date