Skip to main content

ഹജ്ജ് വാക്സിനേഷന്‍: അവസാന അവസരം

ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടും ഇത്‌വരെ വാക്സിന്‍ എടുക്കാത്തവര്‍ക്കായി മെയ് 25 ന് കൊല്ലം ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളില്‍ വാക്സിനേഷന്‍ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ്. തീര്‍ത്ഥാടകര്‍ക്കായുള്ള ജില്ലയിലെ അവസാന വാക്‌സിനേഷന്‍ ക്യാമ്പ് ആയതിനാല്‍ വാക്സിന്‍ എടുക്കാത്തവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 8075495655.  

date