Skip to main content

പോളിടെക്നിക്കിൽ താൽകാലിക നിയമനം

ആലപ്പുഴ:  ഐ.എച്ച്.ആർ.ഡിയുടെ  നിയന്ത്രണത്തിൽ കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന മോഡൽ പോളിടെക്നിക്ക് കോളേജിൽ  പുതിയ അക്കാഡമിക്ക് വർഷത്തേക്ക് ഒഴിവുള്ള താൽക്കാലിക തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു. കമ്പ്യൂട്ടർ വിഭാഗം ജൂൺ 3 നും ഇലക്ട്രോണിക്സ് വിഭാഗം 4 നും ഇലക്ട്രിക്കൽ വിഭാഗം  5 നും മെക്കാനിക്കൽ വിഭാഗം 6 നും രാവിലെ 10 ന് ലക്ചറർ തസ്തികളിലേക്കും അന്നേ ദിവസം ഉച്ചയ്ക്ക്  ശേഷം ഡെമോൺസ്ട്രേറ്റർ, ട്രയ്ഡ്സ്മാൻ, കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നീ  തസ്തികളിലേക്കുമാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ  ഒറിജിനൽ  സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അതത് ദിവസങ്ങളിൽ പ്രിൻസിപ്പാളിന് മുമ്പാകെ  ഹാജരാകണം. ഫോൺ 9447488348/04762623597.

date