Skip to main content

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം; സീറ്റ് ഒഴിവ്

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ (1 വര്‍ഷം) 2018-19 ബാച്ചില്‍ സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക്   അപേക്ഷിക്കാം. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്,  പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. സഴെ.സലഹേൃീി.ശി എന്ന വെബ്സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. ക്ലാസ്സുകള്‍ ഈ മാസം ആരംഭിക്കും. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി.  സഹിതം പൂരിപ്പിച്ച അപേക്ഷ ഈ മാസം  30 നകം സെന്ററില്‍ ലഭിക്കണം. ഫോണ്‍ :  8137969292, 9746798082.

 

date