റീസര്‍ജന്റ് കേരള ലോ സംസ്ഥാനതല ഉദ്ഘാടനം 28ന്
സംസ്ഥാന സര്‍ക്കാര്‍ പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി നടപ്പിലാക്കു റീസര്‍ജന്‍്‌റ് കേരള ലോ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 28 രാവിലെ 11 ന് കുംകുളം മുനിസിപ്പല്‍ ടൗഹാളില്‍ സഹകരണ-ടൂറിസം-ദേവസ്വം വകുപ്പുമന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷനാകും. സഹകരണബാങ്കുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുത്. പ്രളയത്തില്‍ നാശംസംഭവിച്ച വീടുകളുടെ റിപ്പയര്‍, നഷ്ടപ്പെ' ഗാര്‍ഹിക ഉപകരണങ്ങള്‍ തിരികെ വാങ്ങല്‍, നഷ്ടപ്പെ' ജീവനോപാധികളുടെ പുനഃസ്ഥാപനം എീ ആവശ്യങ്ങള്‍ക്കാണ് വായ്പാ നല്‍കുക. ഡോ.പി.കെ. ബിജു എം.പി. മുഖ്യാതിഥിയാകും. സാന്ത്വനം 2018 വായ്പവിതരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വഹിക്കും. അഡീഷ്ണല്‍ ചീഫ് സെക്ര'റി പി.എച്ച്. കുര്യന്‍ വിഷയാവതരണം നടത്തും. പ്രാഥമിക സംഘങ്ങള്‍ നല്‍കു ആര്‍കെഎല്‍എസ് വായ്പാ വിതരണം സഹകരണവകുപ്പ് സെക്ര'റി മിനി ആന്റണിയും പ്രളയബാധിതര്‍ക്കുള്ള കൗസിലിംഗ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ടി.വി. അനുപമയും നിര്‍വഹിക്കും. കു'ികള്‍ക്കുള്ള പഠനകിറ്റ് വിതരണം സഹകരണസംഘം രജിസ്ട്രാര്‍ എസ്. ഷാനവാസും ജെഎല്‍ജികള്‍ക്കുള്ള വായ്പാ വിതരണം കുംകുളം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സ സീത രവീന്ദ്രനും നിര്‍വഹിക്കും. ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കെടുക്കും.
- Log in to post comments