Skip to main content

ചീഫ് സെക്രട്ടറി അനുശോചിച്ചു

 

മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാറിന്റെ നിര്യാണത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ് അനുശോചനം രേഖപ്പെടുത്തി. ശക്തമായ തീരുമാനം എടുക്കാന്‍ കഴിവുള്ള ഓഫീസറെന്ന നിലയില്‍ അദ്ദേഹം രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ ബഹുമാന്യനായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കേരളത്തിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പേരില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി ചീഫ് സെക്രട്ടറി അറിയിച്ചു.

പി.എന്‍.എക്‌സ്.4227/18

date