Skip to main content

ശാരീരിക അളവെടുപ്പും ഒറ്റത്തവണ പരിശോധനയും

 

 കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍ തസ്തികയുടെ തെരഞ്ഞെടുപ്പിന് ആഗസ്റ്റ് ഒമ്പതിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും വണ്‍ടൈം വെരിഫിക്കേഷനും ഒക്‌ടോബര്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പി.എസ്.സി. ഓഫിസില്‍ നടത്തും. ഇതു സംബന്ധിച്ച അറിയിപ്പ് SMS, Profile Message എന്നിവ മുഖേന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കളര്‍ സ്‌കാന്‍ ചെയ്ത് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം. വെരിഫിക്കേഷന്‍ ദിവസം രാവിലെ 7.30 ന് ശാരീരിക അളവെടുപ്പിനുളള അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജില്ലാ ഓഫീസില്‍ നേരിട്ടെത്തണം. 

പി.എന്‍.എക്‌സ്.4231/18

date