Post Category
ബിരുദാനന്തര ബിരുദ കോഴ്സ് പ്രവേശനം
ഐഎച്ച്ആര്‍ഡിയുടെ മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് കോളേജുകള്‍ക്ക് നേരിട്ട് പ്രവേശനം നടത്താവുന്ന 50% സീറ്റുകളിലേക്ക് www.ihrdadmissions.org വഴി അപേക്ഷിക്കാം.ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ്‌റ്ഔട്ട് . നിര്‍ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ്.സി,എസ്.റ്റി 350/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനസമയത്ത് കൊണ്ട്‌വരണം. വിവരങ്ങള്‍ക്ക് www.ihrd.ac.in, കോന്നി (04682382280, 8547005074), കടുത്തുരുത്തി (04829264177, 8547005049), പയ്യപ്പാടി (8547005040), മറയൂര്‍ (8547005072), പീരുമേട് (04869299373, 8547005041), തൊടുപുഴ (0486 2257447, 257811, 8547005047).
date
- Log in to post comments