Skip to main content

വളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് രൂപീകരിക്കുന്നു

    പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ യുവജനങ്ങളെ സജ്ജമാക്കുന്നതിനായി സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ കേരള വളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് രൂപീകരിക്കുന്നു. സന്നദ്ധതയും കഴിവുമുള്ള 18നും 30നും മധ്യേ പ്രായമുള്ളവരെ തെരഞ്ഞെടുത്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കി സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയാണ് സേന രൂപവത്കരിക്കുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്ക്: http://volunteer.ksywb.in. ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 28ന് കണ്ണൂരില്‍ നടക്കും. 

date