Post Category
റീച്ച് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം
സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ കീഴില്‍ വനിതകള്‍ക്കായി പിലാത്തറയില്‍ പ്രവര്‍ത്തിച്ചുവരുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളില്‍ ഒക്ടോബര്‍ 17 ന് ആരംഭിക്കുന്ന റീച്ച് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. 60 ദിവസത്തെ പാഠ്യപദ്ധതിയില്‍ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഇന്റര്‍വ്യൂ മാനേജ്‌മെന്റ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ്, കമ്പ്യൂട്ടര്‍ എന്നിവയിലാണ് പരിശീലനം. പ്ലസ് ടു / തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവര്‍ക്ക് ഫീസ് ആനുകൂല്യവും, കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും നല്‍കും. ഫോണ്‍: 04972800572, 9496015018.
date
- Log in to post comments