Post Category
ഹിന്ദി പക്ഷാചരണം; മത്സരങ്ങള്‍ 28 ന്
ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര ഓഫീസ് ഹാളില്‍ സെപ്തംബര്‍ 28 ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ഹിന്ദി കേട്ടെഴുത്ത്, ഹിന്ദി പദാവലി നിര്‍മ്മാണം, ഹിന്ദി കയ്യെഴുത്ത് എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. രാവിലെ 11 മണിക്ക് സ്വച്ഛത ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി മലയാളം പ്രബന്ധ രചന മത്സരവും ഉണ്ടായിരിക്കും. വിദ്യാര്‍ഥികള്‍ 12 - 17 വയസ്, യുവജനങ്ങള്‍ - 18 29 എന്നീ കാറ്റഗറികളിലായാണ് മത്സരങ്ങള്‍. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0497 2700881 ല്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. dyc.kannur@gmail.com ല്‍ പേര്, ഫോണ്‍ നമ്പര്‍, വയസ്സ് , പങ്കെടുക്കാന്‍ താല്‍പര്യമുള്ള മത്സരങ്ങള്‍ എന്നിവ രേഖപ്പെടുത്തി ഇമെയില്‍ അയക്കുകയും ചെയ്യാം.
date
- Log in to post comments